ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് വെച്ചാണ് അപകടം. ഓടികൊണ്ടിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറിയെന്നു പൊലീസ് പറഞ്ഞു.

അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ പെട്ടെന്ന് നിർത്തേണ്ടി വന്നതെന്നാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!