ഭൂകമ്പം മരണം 34,000 കടന്നു; 128 മണിക്കൂറിന് ശേഷം പുറത്തെടുത്ത 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ചിരി വൈറലാകുന്നു- വിഡിയോ

തുർക്കിയിലെ അന്റാക്യയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു നിറഞ്ഞു ചിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

 

‘ഇതാ ഈ ദിവസത്തെ നായകൻ’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ‘‘ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചുകുഞ്ഞ്. കുളിയും രുചികരമായ ഉച്ചഭക്ഷണവും കഴിച്ച് തൃപ്തനായി’’– ട്വീറ്റിൽ പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതിനു പിന്നാലെ, മുഖത്ത് പൊടിയും അഴുക്കും പുരണ്ട പിഞ്ചുകുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് 160 മണിക്കൂറിന് ശേഷം 35 വയസ്സുകാരനെയും രക്ഷപ്പെടുത്തി. റഷ്യ, കിർഗിസ്ഥാൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം നാല് മണിക്കൂറിലധികം നീണ്ടുനിന്നു. അതേസമയം, തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരണം 34,000 കടന്നു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!