എയർലിഫ്റ്റ് പോലും അസാധ്യം; വാട്‌സ്ആപ്പ് കോളിലൂടെ നിര്‍ദേശം നല്‍കി ഡോക്ടര്‍, യുവതിക്ക് സുഖപ്രസവം
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിമാന ഗതാഗതമുള്‍പ്പെടെ തടസപ്പെട്ട ജമ്മു കശ്മീരിലെ വിദൂരഗ്രാമത്തില്‍ യുവതിയുടെ പ്രസവത്തിന് ഡോക്ടര്‍മാരുടെ സേവനമെത്തിയത് വാട്‌സാപ്പിലൂടെ. മുന്‍ പ്രസവത്തില്‍ സങ്കീര്‍ണതകളുണ്ടായിരുന്ന യുവതിയുടെ ഈ പ്രസവം താരതമ്യേന പ്രശ്നരഹിതമായിരുന്നു. കുപ്‌വാര ജില്ലയിലെ കേരനിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയോടെയാണ് കേരനിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രസവവേദനയെത്തുടര്‍ന്ന് യുവതിയെത്തുന്നത്. യുവതിയ്ക്ക് മുന്‍ പ്രസവസമയത്ത് രക്തസമ്മര്‍ദം അധികമാകുന്നതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും പ്രസവ സമയം നീണ്ടുപോകുകയും ചെയ്തിരുന്നു. ഈ പ്രസവത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആശങ്കപ്പെട്ടിരുന്നതായി ക്രാല്‍പോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.
മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കുള്ള യാത്ര സാധ്യമായിരുന്നില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തുടര്‍ന്ന രൂക്ഷമായ മഞ്ഞുവീഴ്ചയോടെ കുപ്‌വാരയിലെ മറ്റു സ്ഥലങ്ങളുമായി കേരന്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനമാര്‍ഗം ഗര്‍ഭിണിയെ കൊണ്ടുപോകുന്നതും അസാധ്യമായിരുന്നു. തുടർന്നാണ് പ്രസവത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് മറ്റൊരുമാര്‍ഗം കണ്ടെത്തേണ്ടിവന്നത്.
ക്രാല്‍പോറ സബ്ഡിസ്ട്രിക്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വൈസ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ അര്‍ഷാദ് സോഫിയ്ക്കും മറ്റ് ജീവനക്കാർക്കും വാട്‌സാപ് കോളിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
യുവതിയെ പ്രസവത്തിനായി തയ്യാറെടുപ്പിച്ചു, മുഴുവന്‍ സംഘവും ചേര്‍ന്ന് ധൈര്യം പകര്‍ന്നു, പ്രോത്സാഹിപ്പിച്ചു. ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കി. നിലവില്‍ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും ഇരുവരും സുഖമായിരിക്കുന്നതായും ഡോക്ടര്‍ ഷാഫി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273