വീണ്ടും അതിജീവനത്തിൻ്റെ അത്ഭുത കഥ: 2 മാസം പ്രായമായ കുഞ്ഞിനെ ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം പുറത്തെടുത്തു – വീഡിയോ
ഇസ്തംബുൾ∙ 28,000 മരണം, ആറായിരലത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ – തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്നു തുർക്കി ഇനിയും കരകയറിയിട്ടില്ല. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അദ്ഭുതകഥകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം സർവനാശം വിതച്ച തുർക്കിയിലെ ഹതായിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
لا أعلم كيف كانوا هؤلاء الأطفال الرضع طيلة أيام على قيد الحياة !! لكن ما أعلمه أنها قدرة الله الذي لا يعجزه شيء 🥺😭#زلزال_سوريا_تركيا pic.twitter.com/v2AD4Kfl1J
— آكار هاكان 🇹🇷 (@akarh99) February 12, 2023
ഇതുകൂടാതെ, രണ്ടു വയസ്സുള്ള പെൺകുട്ടിയും ആറു മാസം ഗർഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ തുർക്കി പ്രവിശ്യയായ ഹതേയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു അച്ഛനും മകളും ഒരു കൊച്ചുകുട്ടിയും 10 വയസ്സുള്ള പെൺകുട്ടിയെയും ഇന്ന് രക്ഷപ്പെടുത്തി.
തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, തുർക്കിയിലും സിറിയയിലും ഉടനീളം വൻ നാശമാണ് വിതച്ചത്. ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതിദുരന്തമായി ഇതു കണക്കാക്കപ്പെടുന്നു, 2003ൽ അയൽരാജ്യമായ ഇറാനിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട 31,000ലേക്ക് മരണസംഖ്യ അടക്കുകയാണ്.
തുർക്കിയിൽ മാത്രം ഇതുവരെ 24,617 മരണമാണ് സ്ഥിരീകരിച്ചത്. 1939 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ചയ്ക്കു ശേഷം മരണസംഖ്യ വെളിപ്പെടുത്താത്ത സിറിയയിൽ 3500ലധികം പേർ മരിച്ചു.
وزير الصحة يشارك في إنقاذ طفل خرج من تحت الأنقاض بعد 150 ساعة من وقوع الزلزال ويوجه بنقله للعلاج عبر طائرة إسعاف خاصة.#زلزال_ترکیا #زلزال_سوريا_تركيا pic.twitter.com/ZNq3JPOimi
— آكار هاكان 🇹🇷 (@akarh99) February 12, 2023
الله أكبر الله أكبر 😭 خرج طفل بعد 150 ساعة من تحت الأنقاض حي يرزق بفضل الله#زلزال_ترکیا_وسوريا #الزلزال_المدمر pic.twitter.com/kMWCDVXlQ3
— آكار هاكان 🇹🇷 (@akarh99) February 12, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273