സൗദിയിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ (തിങ്കളാഴ്‌ച) മുതൽ അടുത്ത വെള്ളിയാഴ്ച വരെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ്, ഹായിൽ, അൽ-ഖാസിം, റിയാദ്, മദീന, കിഴക്കൻ മേഖല എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തബൂക്ക്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, മക്ക, മദീന, അൽ-ജൗഫ് എന്നീ മേഖലകളുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കും. ഇത് മൂലം പൊടിഉയരുകയും പൊടിക്കാറ്റായി മാറുകയും ചെയ്യും.

തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹൈൽ, മദീന മേഖലയുടെ വടക്ക് എന്നീ മേഖലകളിൽ തിങ്കൾ മുതൽ വെള്ളി വരെ താപനില 0 മുതൽ നാല് ഡിഗ്രി വരെ എത്തുമെന്നും തണുപ്പ് ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!