13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു; ബാബരി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ

13 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമാണ് ശ്രദ്ധേയമായ നിയമനങ്ങൾ നടന്നത്. മഹാരാഷ്ട്ര ഗവർണറായി ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെയാണ് നിയമിച്ചത്. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണു രമേശ് ബയ്സിന്റെ നിയമനം. സി.പി.രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ.

ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്ക കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറായാണ് നിയമിച്ചത്. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

കർണാടക ഹൈകോടതിയിൽ നിന്നും സുപ്രീം കോടതി ജഡ്ജിയായി സ്ഥാനം കയറ്റം ലഭിച്ചതിനെ തുടർന്ന് 2017ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തുന്നത്.  മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുമുണ്ടായിരുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു ജസ്റ്റിസ് അബ്ദുൽ നസീർ. തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ട് ബാബരി കേസിൽ സുപ്രീംകോടതി വിധി പറ​ഞ്ഞപ്പോഴും ബെഞ്ചിൽ അബ്ദുൽ നസീറുണ്ടായിരുന്നു.

ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണർ ബ്രിഗേഡിയർ ബി.ഡി.മിശ്രയെ ല‍ഡാ‌ക്ക് ലഫ്. ഗവർണറാക്കി. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും. ആന്ധ്രപ്രദേശ് ഗവർണറായിരുന്ന ബിശ്വഭൂഷൺ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീർ ആണ് ആന്ധ്രയുടെ പുതിയ ഗവർണർ. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണു ബിഹാറിലേക്കു വരുന്നത്.

മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിനിരയായിരുന്നു ഭഗത് സിങ് കോഷിയാരി. തുടർന്ന്, രാജി വയ്ക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർതന്നെ വ്യക്തമാക്കി. രാഷ്ട്രീയ, ഭരണ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാൻ അനുവദിക്കണമെന്നാണ് അഭ്യർഥിച്ചത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡിൽ ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിർന്ന ആർഎസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണു ഗവർണറായി ചുമതലയേറ്റത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!