ജിദ്ദയുൾപ്പെടെ ചെങ്കടൽ തീരത്ത് ഭൂകമ്പത്തിന് സാധ്യതയുണ്ടോ? സൗദി ജിയോളജിക്കൽ വകുപ്പ് വിശദീകരിക്കുന്നു

സൌദിയിൽ ചെങ്കടലിൽ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ നിരീക്ഷണം വൻ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആശങ്ക വേണ്ടതില്ലെന്നും ജിയോളജിക്കൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ വ്യക്തമാക്കി.

ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്നായിരുന്നു മലയാളത്തിലുൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത് (ന്യൂസ് ഡെസ്ക്കിലല്ല).  സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ എന്ന് പരിചയപ്പെടുത്തികൊണ്ടാണ് അബ്ദുൽ അസീസ് എന്നയാളെ ഉദ്ധരിച്ച് പത്രം ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ജിദ്ദിലുൾപ്പെടെ സൗദി മേഖലയിൽ വൻ നാശം വിതച്ചേക്കാവുന്ന ഭൂകമ്പത്തിന് സാധ്യതയെന്നും പത്രം വാർത്തക്ക് തലക്കെട്ട് നൽകിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.

എന്നാൽ അടിസ്ഥാനരഹിതമായ ഈ വാർത്തയെ കുറിച്ച് സൗദി ജിയോളജിക്കൽ വകുപ്പ് നൽകുന്ന വിശദീകരണം ഇങ്ങിനെ:

 

ഓരോ ആഴ്ചയിലും ഒരു ഡസനോളം ചെറു പ്രകമ്പനങ്ങൾ ചെങ്കടലിൽ സംഭവിക്കാറുണ്ട്. അവയൊന്നും ആശങ്കക്ക് വകയുള്ളതോ വാർത്താ പ്രാധാന്യം അർഹിക്കുന്നതോ അല്ല. മധ്യ ചെങ്കടൽ മേഖലയിലെ ഗ്രോവ് വിള്ളലിലൂടെയുള്ള ഭൂകമ്പ പ്രവർത്തനങ്ങൾ അതോറിറ്റി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ അപകടകരമായ ഒരു സാഹചര്യവും ഇല്ലെന്നും ജിയോളജിക്കൽ വിഭാഗം വിശദീകരിക്കുന്നു.

ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നുമായിരുന്നു അബ്ദുൽ അസീസ് പറഞ്ഞിരുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് മറ്റു ചില മാധ്യമങ്ങളും അതിശയോക്തി കലർത്തി വൻ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും ആശങ്കാജനകമായ സാഹചര്യങ്ങളൊന്നും ഇപ്പോൾ സൌദിയിലില്ലെന്നും അബുൽ ഖൈൽ വ്യക്തമാക്കി. ഇത്തരം വാർത്തകൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് വരുത്താതെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!