എയർപോർട്ടിൽ വിമാനവും ഷട്ടിൽ ബസും കൂട്ടിയിടിച്ചു; അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – വീഡിയോ

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സിവേയിൽ അമേരിക്കൻ എയർലൈൻസ് ജെറ്റും ഷട്ടിൽ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഒരു ടെർമിനലിന്റെ തെക്ക് ഭാഗത്തിന് സമീപം വെള്ളിയാഴ്ച രാത്രി 10 മണിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. എന്നാൽ ഇത് വളരെ കുറഞ്ഞ വേഗതയിൽ വിമാനം നീങ്ങികൊണ്ടിരിക്കുന്ന സമയത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, ഒരു ടഗ് ഡ്രൈവറെയും ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ വിമാനത്തിനുള്ളിലെ ഒരു തൊഴിലാളിക്ക് ചികിത്സ നൽകി, എന്നാൽ കൊണ്ടുപോകാൻ ഇദ്ദേഹം വിസമ്മതിച്ചു. കൂട്ടിയിടിക്കുമ്പോൾ വിമാനത്തിൽ ഒരു തൊഴിലാളി മാത്രമാണുണ്ടായിരുന്നു ഉണ്ടായിരുന്നത്.

വിമാനം ഗേറ്റിൽ നിന്ന് പാർക്കിംഗ് ഏരിയയിലേക്ക് നീക്കുന്നതിനിടെ ബസ് സ്വൈപ്പ് ചെയ്യുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

അപകടത്തിൽ വിമാനത്തിന്റെ ടയറിൽ  ഒരു വലിയ സ്കിഡ് അടയാളം രൂപപ്പെട്ടു. കൂടാതെ ബസിന്റെ മുൻവശത്തെ ഗ്ലാസിന് വ്യാപകമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വീഡിയോ കാണുക

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!