സൌദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെ കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് പുറത്തിറക്കി.

അൽ-ജൗഫ്, തബൂക്ക്, മദീന, മക്ക, റിയാദ് എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളും അൽ-ബഹ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കാഴ്ച പരിമിതപ്പെടുത്തും വിധം ശക്തമായ കാറ്റും പൊടിയും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഖസീം, ഹായിൽ,വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ  ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, ഇടിമിന്നലോട് കൂടിയ മഴയും കാഴ്ച പരിമിതപ്പെടുത്തുന്ന പൊടിയും കാറ്റും ഉയരുമെന്നും, ഇത് കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

പൊടിക്കാറ്റ് മൂലം കാഴ്ച പരിമിതിയുണ്ടാകുമെന്നതിനാൽ റിയാദ് മേഖലയിലെ അൽ-അഫ്ലാജ്, അൽ-സുലൈൽ, വാദി അൽ-ദവാസിർ റോഡുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ പ്രത്യേക സേന ആവശ്യപ്പെട്ടു.

വടക്കൻ അതിർത്തികളിലെയും അൽ-ജൗഫ് മേഖലകളിലെയും റോഡ് ഉപയോക്താക്കൾക്ക്,  മൂടൽ മഞ്ഞ് മൂലം തിരശ്ചീന കാഴ്ചക്ക് മങ്ങലേൽക്കാനിടയുണ്ട്. വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273