വിമർശകരുടെ വായടപ്പിച്ച് ഹാട്രിക്, സൗദിയിൽ റോണോ മാജിക്; അഞ്ഞൂറും കടന്ന് ക്രിസ്റ്റ്യാനോ
നാലു ഗോളുകളുമായി മിന്നിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗ് ഫുട്ബോളിൽ അൽ നസര്‍ ക്ലബ്ബിന് ഉജ്വല വിജയം. അൽ വെഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. 21,40,53 (പെനല്‍റ്റി),61 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.
ക്ലബ് കരിയറിൽ 500 ഗോളുകൾ പിന്നിട്ട സൂപ്പർ താരം കരിയറിലെ 40–ാം ഹാട്രിക്കാണു മത്സരത്തിൽ സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റു പട്ടികയിൽ അൽ നസർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 16 മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസറിന് ഇപ്പോൾ 37 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അൽ ഷബാബ് ക്ലബിനും 37 പോയിന്റാണുള്ളത്. അൽ നസറിനായി റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക്കാണിത്.
Let's Siiiiim 🤩🐐 pic.twitter.com/dIPgBK4rTT
— AlNassr FC (@AlNassrFC_EN) February 9, 2023
മത്സരത്തിലെ 21–ാം മിനിറ്റിൽ ആദ്യ ഗോള്‍ നേടിയപ്പോൾ തന്നെ 500 ക്ലബ് ഗോളുകളെന്ന നേട്ടത്തിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തി. താരം ക്ലബ് ഫുട്ബോളിൽ നേടിയ 503 ഗോളുകളിൽ 311 ഉം റയൽ മഡ്രിഡിനു വേണ്ടിയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 103 ഗോളുകളും യുവെന്റസിനു വേണ്ടി 81 ഗോളുകളും നേടി. പോര്‍ച്ചുഗൽ ക്ലബായ സ്പോർടിങ് ലിസ്ബണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു ഗോളുകളാണ് അടിച്ചത്. അൽ നസറിൽ താരത്തിന്റെ ഗോൾ നേട്ടം അഞ്ചായി.
വീഡിയോ കാണുക..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273