നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസ്: സ്റ്റേ നീക്കി ഹൈക്കോടതി; നടൻ സമർപ്പിച്ചത് വ്യാജ രേഖയെന്ന് കോടതി കണ്ടെത്തി

നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത്

തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തുകയും ചെയ്തു. വിഷയം ഗൗരവതരമാണെന്നു കോടതി വ്യക്തമാക്കി.

അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി.

സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വെച്ചു.

കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത് എങ്ങനെയെന്ന് ഉണ്ണി മുകുന്ദന്‍ വിശദീകരിക്കണമെന്ന് കോടതി അറിയിച്ചു. കോടതിയില്‍ തട്ടിപ്പ് നടത്തുന്നത് അതീവ ഗൗരവമുള്ളതെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. ഹര്‍ജിയില്‍ ഈ മാസം 17-ന് ഉണ്ണി മുകുന്ദന്‍ വിശദീകരണം നല്‍കണം.

കേസിലെ തുടര്‍ നടപടികള്‍ രണ്ടുവര്‍ഷമായി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയായിരുന്നു. യുവതി നല്‍കിയ സ്വകാര്യ അന്യായത്തില്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നേരത്തെ നടനെതിരെ കേസെടുത്തത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2018 ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

 

നടൻ ഉണ്ണി മുകുന്ദൻ തന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി. ഉണ്ണി തനിക്കെതിരെ നൽകിയത് കള്ളക്കേസെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്നെ ലൈംഗിക പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേർക്ക് എതിരെ ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലായിരുന്നു 2018 ൽ യുവതിയുടെ വെളിപ്പെടുത്തൽ.

2018 ൽ യുവതി നൽകിയ കേസിൽ  കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും അവർ പറഞ്ഞു.

പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദൻ യുവതിക്കെതിരെ നൽകിയ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!