മക്കയിൽ പള്ളികളിലെ ചുമരുകൾക്ക് പകരം ഗ്ലാസുകൾ സ്ഥാപിക്കുന്നു; ആദ്യ ഘട്ടത്തിൽ 100 പള്ളികളിൽ നടപ്പിലാക്കും
മക്ക മേഖലയിലെ പളളികളിൽ ചുമരുകൾക്ക് പകരം ഗ്ലാസുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കി തുടങ്ങി. പള്ളികളിലെ ചുമരുകൾക്ക് പകരം ഗ്ലാസുകൾ കൊണ്ട് വേർത്തിരിക്കുന്നതാണ് പദ്ധതിയെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വിശദീകരിച്ചു.
വൈദ്യുതോർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുക, പള്ളികളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ടത്തിൽ 100 പള്ളികളിലാണ് പദ്ധതി നടപ്പിലാക്കുക. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ പള്ളികളിൽ പദ്ധതി നടപ്പിലാക്കും.
ദൈവിക ഭവനങ്ങൾ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണിത്.
ആരാധകർക്ക് എല്ലാ ശാന്തതയോടും സമാധാനത്തോടെയും ആരാധന നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉയർന്ന ഗുണനിലവാരവും സവിശേഷതകളും നൽകുകയുമാണ് മന്ത്രാലയത്തിൻ്റെ ലക്ഷ്യം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273