ഭൂകമ്പം: മരണം 5,000 കടന്നു, ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ വിമാനം തുർക്കിയിൽ-വീഡിയോ

തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. തുർക്കിയിൽ മാത്രം 3,419 പേർ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇപ്പോഴും വിവിധ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നത്. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ എട്ട് ഇരട്ടിയോളം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 5775 കെട്ടിടങ്ങളാണ് തകർന്നതായി ഇത് വരെ സ്ഥിരീകരിച്ചത്.

ഭൂകമ്പത്തെ തുടർന്ന് തരിപ്പണമായ തുർക്കിയിലേയും സിറിയയിലേയും ദുരന്തബാധിത പ്രദേശത്തേക്ക് ഇന്ത്യ ദുരിതാശ്വാസ സംഘത്തെ അയച്ചു. സി -17 വിമാനത്തിൽ പുറപ്പെട്ട സംഘം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തകർ, ഡോഗ് സ്ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായാണ് സംഘം തുർക്കിയിലെത്തിയത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അമ്പതിലധികം NDRF സെർച്ച് ആൻ്റ് റെസ്ക്യൂ അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവരുമായി ആദ്യ ഇന്ത്യൻ സി-17 വിമാനം തുർക്കിയിലെ അദാനയിൽ എത്തിയത്.

 

 

ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഇവരും വൈകാതെ തുർക്കിയിലേക്ക് പുറപ്പെടും.  ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിലെയും അയൽരാജ്യമായ സിറിയയിലെയും  മരണസംഖ്യ 4,500 ആയി ഉയർന്നു. തുർക്കിക്കും സിറിയക്കും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ഇന്ത്യൻ സർക്കാരിന്റെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ചു.

ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീണതാണ് മരണനിരക്ക് ഉയരാൻ കാരണം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കൽ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. 2,000 വർഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. ദിയാർബകിറിൽ ആളുകൾ നോക്കി നിൽക്കെ ഷോപ്പിങ് മാൾ തകർന്നുവീണു. 

 

 

 

 

സിറിയയിൽ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നപ്പോൾ പ്രസവിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യുവതി മരണത്തിന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെയും യുവതിയായ മാതാവിനെയും മാറ്റിയത്. വീഡിയോ താഴെ കാണാം

അത്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയ കുഞ്ഞ് നഴ്സുമാർ നൽകിയ ഭക്ഷണം കഴിക്കുന്നു.

 

 

 

ഇന്ത്യക്ക് പുറമെ ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇസ്രയേലും ഈജിപ്തും ഗ്രീസുമടക്കമുള്ള രാജ്യങ്ങൾ സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിടെ തുർക്കി അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് തിങ്കളാഴ്ചയുണ്ടായത് എന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് പ്രതികരിച്ചു. 45 രാജ്യങ്ങൾ തങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!