വെള്ളക്കരം വർധിപ്പിക്കൽ: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വര്‍ധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കി. ചട്ടം 303 പ്രകാരം എ.പി.അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്.

നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സഭാ സമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്നു സ്പീക്കര്‍ പറഞ്ഞു. ഇതിനു മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരം നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും, സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനം നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലായതിനാലും ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായ ഒരു മാതൃക ആയേനെ എന്നും സ്പീക്കര്‍ പറഞ്ഞു. ഭാവിയില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

വെള്ളക്കരം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് സഭയുടെ സമ്മേളന കാലയളവിലാണെന്നും ഇത്തരം തീരുമാനങ്ങള്‍ സഭാസമ്മേളന കാലത്ത് സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്നും ഇതു സംബന്ധിച്ച് വ്യക്തമായ റൂളിങ്ങുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത് ഉചിതമായില്ലെന്നുമാണ് അനില്‍കുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചത്.

അതേസമയം, ഒട്ടേറെ നടപടിക്രമങ്ങള്‍ക്കു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!