തുർക്കി–സിറിയ ഭൂകമ്പം: മരണം 5,000 കടന്നു, മരണസംഖ്യ 20,000 പിന്നിടുമെന്ന് റിപ്പോർട്ട്, സഹായഹസ്തവുമായി 45 രാജ്യങ്ങൾ – വീഡിയോ

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നു. തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ വിമത നിയന്ത്രിത മേഖലകളിൽ മാത്രം 790 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

 

ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ ആറിന് ഇസ്തംബുളിൽ നിന്ന് 13,000 പേർ അടങ്ങിയ രക്ഷാപ്രവർത്തക സംഘം ദുരിത മേഖലകളിലേക്ക് പോയതായി വാർത്താ ഏജൻസിയായ സബാ റിപ്പോർട്ടു ചെയ്തു. ഉച്ചയോടെ 24,400 പേർ തുർക്കിയിൽ മാത്രം രക്ഷാദൗത്യങ്ങളിൽ സജീവമാണെന്ന് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഭൂകമ്പത്തിൽ തുർക്കിയിൽ 5,775 കെട്ടിടങ്ങൾ തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം, 11,342 കെട്ടിടങ്ങൾ തകർന്നതായാണ് അനൗദ്യോഗിക വിവരമെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടു ചെയ്തു.

തുർക്കിയിൽ 7,800 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണനിരക്കു വരുംദിവസങ്ങളിൽ 20,000 പിന്നിടാൻ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫിസർ കാതറീൻ സ്മാൾവുഡ് വിലയിരുത്തി.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണു രക്ഷാപ്രവർത്തകർ. ഇതിനിടെ ഇടയ്ക്കിടെ എത്തുന്ന തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. മധ്യതുർക്കിയിൽ ചൊവ്വാഴ്ച രാവിലെ 5.6 രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. ആഭ്യന്തര യുദ്ധത്തിൽ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് അഭയാർഥികളുള്ള മേഖലയിലാണ് ഇരട്ടപ്രഹരമെന്നോണം ഭൂകമ്പദുരന്തം ഉണ്ടായത്. അതിശൈത്യവും മഴയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാൻതെപിൽ തിങ്കളാഴ്ച രാത്രി താപനില മൈനസ് 5 ഡിഗ്രിവരെയായിരുന്നു.

തുർക്കിയിലേയും സിറിയയിലേയും ദുരന്തബാധിത പ്രദേശത്തേക്ക് ഇന്ത്യ ദുരിതാശ്വാസ സംഘത്തെ അയച്ചു. സി -17 വിമാനത്തിൽ പുറപ്പെട്ട സംഘം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തകർ, ഡോഗ് സ്ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായാണ് സംഘം തുർക്കിയിലെത്തിയത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അമ്പതിലധികം NDRF സെർച്ച് ആൻ്റ് റെസ്ക്യൂ അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവരുമായി ആദ്യ ഇന്ത്യൻ സി-17 വിമാനം തുർക്കിയിലെ അദാനയിൽ എത്തിയത്.

 

ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിത്തുടങ്ങി. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സഹായവാഗ്ദാനം നൽകി. തുർക്കി പ്രസിഡന്റിനെ വിളിച്ചാണ് ബൈഡൻ ഇതറിയിച്ചത്. ഇത് വരെ 45 ഓളം രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

സിറിയയിൽ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യുവതി പ്രസവിച്ചു. കുഞ്ഞിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും, യുവതി മരണത്തിന് കീഴടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെയും യുവതിയായ മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. വീഡിയോ താഴെ കാണാം.

 

 

ആശുപത്രിയിൽ നഴ്സുമാർ നൽകിയ ഭക്ഷണം കഴിക്കുന്ന കുഞ്ഞ്

 

 

 

ആയിരകണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനമുണ്ടായി. 12 മണിക്കൂറിനിടെ മൂന്ന് തവണയാണ് ഭൂചലനം ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങൾ കൂടിയാണ് ഉണ്ടായത്. ഇതിനു തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.

 

 

തുർക്കിയിലും സിറിയയിലും ഉണ്ടായികൊണ്ടിരിക്കുന്ന തുടർച്ചായ ഭൂചലനങ്ങളിൽ നിരവധി പേരാണ് മരിച്ച് വീണുകൊണ്ടിരിക്കുന്നത്. കൂട്ടത്തോടെ സംസ്കരിക്കുവാനുളള നടപടികൾ ഒരുഭാഗത്ത് പുരോഗമിക്കുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ  കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുവാനും രക്ഷാപ്രവർത്തനവും സജീവമായി നടന്ന് വരികയാണ് മറുഭാഗത്ത്. ഭയാനകമായ ദൃശ്യങ്ങളാണ് തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും പുറത്ത് വരുന്നത്. രാത്രിയിലും രക്ഷാ പ്രവർത്തനം തുടരും.

രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി 45 രാജ്യങ്ങൾ:

ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണതാണ് മരണനിരക്ക് ഉയരാന്‍ കാരണം. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2,000 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തുര്‍ക്കിയില്‍ ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. ദിയാര്‍ബകിറില്‍ ഷോപ്പിങ് മാള്‍ തകര്‍ന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈന്‍ തകര്‍ന്ന് തീപ്പിടിത്തമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

ഭൂചലനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഇരുരാജ്യങ്ങള്‍ക്കും സഹായവാഗ്ദാനവുമായി നിരവദി രാജ്യങ്ങള്‍ രംഗത്തെത്തി. അടിയന്തരസാഹചര്യങ്ങളിലെ സഹായങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. ദുരന്തനിവാരണത്തിനായി 100 പേരടങ്ങുന്ന രണ്ട് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ ഇന്ത്യ അയച്ചിട്ടുണ്ട്.

ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇസ്രയേലും കാനഡയും ഈജിപ്തും ഗ്രീസുമടക്കമുള്ള രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കിടെയ തുര്‍ക്കി അനുഭവിക്കുന്ന ഏറ്റവും ദാരുണദുരന്തമാണ് തിങ്കളാഴ്ചയുണ്ടായതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രതികരിച്ചു. 45 രാജ്യങ്ങള്‍ തങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു.

 

വടക്കൻ സിറിയയിൽ തുർക്കി അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ ഭൂകമ്പത്തിൽ മരണപ്പെട്ടവരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ.

———————————————————————————————

ഭൂചനലത്തിന് ശേഷം തുർക്കിയിലെ റോഡുളുടെ അവസ്ഥ

തുർക്കി നഗരമായ സാൻലിയാർഫയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും ഒരു പെണ്കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷിക്കുന്നു

 

 

————————————

തുർക്കിയിൽ ഭൂകമ്പത്തിന്റെ ഫലമായി ഒരു കടൽതീരത്തെ റിസോർട്ട് തിരമാലയിൽ മുങ്ങി.

 

 

ഭൂചലനത്തിൽ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. രാത്രിയും രക്ഷാ പ്രവർത്തനം തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി രക്ഷാ  പ്രവർത്തനത്തിനായി പ്രത്യേക സംഘങ്ങൾ തുർക്കിയിലേക്ക് യാത്ര തിരിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!