പ്രവാസികൾക്ക് കൂടൂതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാം
സൗദിലെ പ്രവാസികൾക്ക് കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുവാൻ അവസരമൊരുങ്ങി. വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റിൽ കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്തി വിസക്ക് അപേക്ഷിക്കാനാവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
നേരത്തെ കൂടുതൽ പേർക്ക് വിസക്ക് അപേക്ഷിക്കുന്നതിനുളള പരിഷ്കാരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ നേരത്തെ വിസ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി വിദേശകാര്യമന്ത്രാലയം അതിന്റെ വെബ്‌സൈറ്റ് പരിഷ്കരിച്ചത്. പുതിയ മാറ്റത്തോടെ പ്രവാസികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവാൻ അനുവാദമുള്ള ബന്ധുക്കളുടെ എണ്ണം വർധിച്ചു.
പ്രവാസികളുടെ ഭാര്യ, മക്കൾ, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ അടുത്ത ബന്ധുക്കൾക്ക് മാത്രമേ ഇതുവരെ വിസിറ്റ് വിസ അനുവദിച്ചിരുന്നുള്ളൂ. ഇത് കൂടാതെ മറ്റുള്ളവർ എന്ന വിഭാഗത്തിലുൾപ്പെടുത്തി ഏതാനും ബന്ധുക്കളെക്കൂടി സന്ദർശക വിസയിൽ കൊണ്ടുവരുവാൻ അനുവാദം നൽികിയിരുന്നു.
എന്നാൽ ഇനി മുതൽ മാതൃസഹോദരൻ, മാതൃസഹോദരി, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗത്തിൽപ്പെട്ടവർക്കും സന്ദർശക വിസ അനുവദിക്കും.
പുതിയ മാറ്റത്തോടെ സൌദിയിലെ പ്രവാസികൾക്ക് ഒട്ടുമിക്ക ബന്ധുക്കളേയും കുടുംബ സന്ദർശക വിസയിൽ സൌദിയിൽ താമസിക്കാൻ അവസരമുണ്ടാകും.
എന്നാൽ സന്ദർശക വിസയിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന ആളുമായി അപേക്ഷകനുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ വിസ സ്റ്റാമ്പ് ചെയ്യുന്ന ഘട്ടത്തിൽ സൗദി കോൺസുലേറ്റിൽ സമർപ്പിക്കേണ്ടിവരുമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
ഇതോടെ വിദേശികളുടെ അടുത്ത ബന്ധുക്കൾക്കെല്ലാം കുടുംബ വിസയിൽ സൗദി സന്ദർശിക്കാൻ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവർ എന്ന കോളം കൂടിയുണ്ട്. ഈ ലിസ്റ്റിലില്ലാത്തവരെ ചേർക്കാനാണിത്.
അത്തരം വിഭാഗങ്ങളെ വിസയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിന് ഒഴിവാക്കാവുന്നതാണ്. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാർക്ക് വേണ്ടി നൽകിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാൽ അപ്‌ഡേഷനിൽ പുതിയ വിഭാഗങ്ങളെ ചേർത്തതോടെ അവർക്കും വിസ ലഭിക്കുന്നുണ്ട്. അതേസമയം അവരുമായുള്ള അപേക്ഷകന്റെ ബന്ധം വിസയടിക്കുമ്പോൾ സൗദി കോൺസുലേറ്റിൽ സമർപ്പിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് അറിയിച്ചു.
30 ദിവസം രാജ്യത്ത് തങ്ങാൻ അനുവാദം നൽകുന്ന 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി സന്ദർശക വിസകൾ അബ്ഷിർ വഴി പുതുക്കാവുന്നതാണ്. എന്നാൽ മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസ പുതുക്കുവാൻ ഓരോ 90 ദിവസം കഴിയുമ്പോഴും സൌദിക്ക് പുറത്ത് പോയി തിരിച്ച് വരണമെന്ന് പാസ്പോർട്ട് വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം. നടപടിക്രമങ്ങളറിയുന്നതിനും സംശയ ദൂരീകരണത്തിനും,
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273