ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; മലയാളി വനിത മരിച്ചു

ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി വനിത മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം.

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി ജിദ്ദ വിമാനത്താവളത്തിൽഷ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വെച്ച് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിമാനം ഗോവ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. എയർപോർട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

 

മകൾ: ആരിഫ, മരുമകൻ: ഫിറോസ്, സഹാദരൻ: റസാഖ് പൂക്കാട്ട് (ചുങ്കം), ഫൈസൽ (ഒളമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.

ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

(കടപ്പാട്: സുൽഫീക്കർ ഒതായി)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!