മലയാളിയെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സൌദിയിൽ മലയാളിയെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത്​ വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലാണ് സംഭവം.

 

25 വർഷമായി പ്രവാസിയായ ഇദ്ദേഹം, അൽ ഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നു എന്നാണ്​ സുഹൃത്തുക്കൾ നൽകുന്ന സൂചന.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വെള്ളിയാഴ്​ച പുലർച്ചെ കഴുകിയ വസ്​ത്രങ്ങൾ വിരിക്കാനായി മുകളിലെ നിലയിലേക്ക്​ പോയ സഹപ്രവർത്തകരാണ്​ തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്​. ഇവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന മൂന്നുപേരോടൊപ്പം കെട്ടിടത്തി​െൻറ താഴത്തെ നിലയിലാണ്​ വനജകുമാറും താമസിച്ചിരുന്നത്​. സംഭവത്തെ തുടർന്ന്​ മറ്റ്​ മൂന്നുപേരെയും സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി പൊലീസ്​ മൊഴിയെടുത്തിട്ടുണ്ട്​.

മൃതദേഹം അൽഖുറയാത്ത്​ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഭാരവാഹി സലീം കൊടുങ്ങല്ലൂർ രംഗത്തുണ്ട്​.

വനജകുമാറിന്​ നാട്ടിൽ ഭാര്യയും മക്കളുമുണ്ട്​. എസ്​. രഘുവരനാണ്​ പിതാവ്​. മാതാവ്​: രത്​നമ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!