എമിഗ്രേഷന്‍ നടപടികൾക്കിടെ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം; നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി മരിച്ചു
കൊച്ചിയില്‍ നിന്ന് റിയാദിലെത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കൈപ്പത്ത് അപ്പു ലാലു ആണ് മരിച്ചത്. 57 വയസായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികൾ നടന്ന് കൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.
ജനുവരി 31ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ നിന്നും എത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കി. വിദഗ്ദ ചികിത്സക്ക് നൂറ ബിന്ദ് അബ്ദുറഹ്‌മാന്‍ യൂണിവേഴ്സിറ്റിയിലെ കിംഗ് അബ്ദുല്‍ അസീസ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിയാദിലെ കമ്പനിയില്‍ 32 വര്‍ഷമായി ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. വിമാനം ലാന്റ് ചെയ്തതിന് ശേഷം കമ്പനിയിലേക്ക് വിളിച്ചിരുന്നു. ലാലുവിനെ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ പൗരനായ ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തിരുന്നു.
ഇന്നലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ ആശുപത്രിയില്‍ നിന്ന് ബന്ധപ്പെട്ടപ്പോഴാണ് മരണം അറിയുന്നത്. എംബസിയുടെ സഹായത്തോടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.
മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു. മകന്‍ ഹരിലാല്‍ റിയാദിലുണ്ട്. ഭാര്യ: ലീല. ധന്യ, മീനു എന്നിവര്‍ മക്കളാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273