ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി സൗദിയിൽ മരിച്ചു
ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം മഞ്ചേരി ആശുപത്രി പടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ (58) ആണ് മരിച്ചത്.
അസുഖബാധയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. റിയാദിലുള്ള മരുമകൻ നൽകിയ സന്ദർശനവിസയിൽ ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. ഇതിനിടെയാണ് ശാരീരികാവശതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിതാവ്: ഹുസൈൻ സാറ്റ്, മാതാവ്: ആമിന, ഭാര്യ: സകീന, മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. മൃതദേഹം റിയാദിൽ ഖബറടക്കും.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക