സൗദിയിലേക്ക് തൊഴിൽ വിസയിൽ വരുന്നവർക്കുള്ള യോഗ്യത പരീക്ഷ അടുത്ത ആഴ്ച മുതൽ ഇന്ത്യയിൽ വെച്ച് നടത്തും; നടപടിക്രമങ്ങൾ പൂർത്തിയായി
സൗദി അറേബ്യയിലേക്ക് തൊഴിൽ വിസയിൽ വരുന്ന പ്രൊഫഷണലുകൾക്ക് ഇന്ത്യയിൽ വെച്ച് തന്നെ പ്രൊഫഷണൽ വെരിഫിക്കേഷൻ ടെസ്റ്റ് (യോഗ്യത പരീക്ഷ) നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാതി. പുതിയ തൊഴിൽ വിസയിൽ വരുന്നവർക്കാണ് ടെസ്റ്റ് ബാധകമാകുക. ഈ മാസം അവസാനം മുതൽ പുതിയ തൊഴിൽ വിസയിൽ വരുന്നവർ പരീക്ഷക്ക് നേരിട്ട് ഹാജരാകണം. ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. പ്രാക്ടിക്കൽ തിയറി പരീക്ഷകൾ വിജയിക്കുന്നവർക്ക് മാത്രമേ തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്ത് ലഭിക്കുകയുള്ളൂ.
പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച് തൊഴിലുകൾക്കാണ് ആദ്യ ഘട്ടത്തിൽ പരീക്ഷകള്‍ നടക്കുക. ഘട്ടംഘട്ടമായി 23 തൊഴിൽ മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇവർ സൌദിയിലെത്തിയാൽ വീണ്ടും പരീക്ഷക്ക് ഹാജരാകേണ്ടതില്ല.
ഇതേ പ്രൊഫഷനുകളിൽ നിലവിൽ സൌദിയിൽ ജോലി ചെയ്യുന്നവരും സൗദി അറേബ്യയില്‍ വെച്ച്പരീക്ഷക്ക് ഹാജരാകേണ്ടി വരും. തിയറി, പ്രക്ടികൾ പരീക്ഷകളാണ് ഉണ്ടാകുക.
സൗദി അറേബ്യയിലെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയാനുമാണിതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക