മകളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരണപ്പെട്ടു
സൌദിയിലെ ജിദ്ദയിൽ മലയാളി വനിത മരണപ്പെട്ടു. മലപ്പുറം, മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (47) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പിലാക്കൽ അബ്ദുൽ ഹമീദിന്റെ ഭാര്യയാണ് മരിച്ച സിഫാനത്ത്.
ജിദ്ദയിൽ ഭർത്താവിനോടൊപ്പം കഴിയുന്ന മകളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു സിഫാനത്ത്. ഇതിനിടെയാണ് രോഗം ബാധിക്കുന്നത്. ചികിത്സ നടന്ന് വരുന്നതിനിടെ തിങ്കളാഴ്ച കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇന്ന് ദുഹ്ർ നമസ്കാരാനന്തരം അയ്യ ഫൈഹ മസ്ജിദ് റഹ്മയിൽ നടക്കും. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം മസ്ജിദ് റഹ്മയിലേക്ക് കൊണ്ടുപോയതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക