തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

എറവ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തൃശൂർ എൽത്തുരുത്ത് താമസിക്കുന്ന കുടുംബമാണു കാറിലുണ്ടായിരുന്നത്. തൃശൂർ സെന്റ് തോമസ് കോളജിന്റെ റിട്ട. അധ്യാപകൻ വിന്‍സന്റ്, അദ്ദേഹത്തിന്റെ ഭാര്യ മേരി, വിൻസന്റിന്റെ സഹോദരൻ തോമസ്, സഹോദരി ഭർത്താവ് ജോസഫുമാണ് മരിച്ചത്.

ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിര്‍ദിശയില്‍നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചുകയറിയത്. ഉടനെ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.

വളരെ പണിപ്പെട്ടാണ് കാര്‍ യാത്രികരെ പുറത്തേക്ക് എടുത്തത്. രണ്ടുപേരെ തൃശ്ശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എല്‍ത്തുരുത്ത് സ്വദേശി വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക സൂചന.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share