പുതുവർഷം 2023; ജനുവരി ഒന്നിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി

പുതുവർഷപ്പിറവിയുടെ ഭാഗമായി എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2023 ജനുവരി 1 ഞായറാഴ്ച യുഎഇയിൽ ശമ്പളത്തോടെയുള്ള ഔദ്യോഗിക  അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി.

യുഎഇ നിവാസികൾക്ക് 203ൽ ആറ് ദിവസത്തെ ഇടവേള ഉൾപ്പെടെ ഒന്നിലധികം നീണ്ട അവധി ലഭിക്കും.

സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച്, 2023 ലെ അവധി ദിവസങ്ങളുടെ പൂർണ്ണമായ പട്ടിക താഴെ കാണാം.

 

  • ഗ്രിഗോറിയൻ പുതുവർഷം: ജനുവരി 1
  • ഈദുൽ ഫിത്തർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ
  • അറഫാ ദിനം: ദുൽഹിജ്ജ 9
  • ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10-12
  • ഹിജ്രി പുതുവർഷം: ജൂലൈ 21
  • മുഹമ്മദ് നബി(സ)യുടെ ജന്മദിനം: സെപ്റ്റംബർ 29
  • യുഎഇ ദേശീയ ദിനം: ഡിസംബർ 2-3

പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ചില അവധിദിനങ്ങൾ ഹിജ്രി ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ അനുബന്ധ ഗ്രിഗോറിയൻ തീയതികൾ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!