പകുതിയില്‍ താഴെ വിലക്ക് ഐഫോണ്‍ ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം; പ്രവാസി അറസ്റ്റില്‍

പകുതിയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്‍ത് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്‍ത യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ. പണം നല്‍കിയ ശേഷവും ഫോണ്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു അറബ് യുവതി നല്‍കിയ പരാതിയിലാണ് ദുബൈ ക്രിമിനല്‍ കോടതിയുടെ നടപടി. വാങ്ങിയ പണം തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു.

വിപണി വിലയേക്കാള്‍ പകുതിയിലധികം ഡിസ്‍കൗണ്ടോടെ ഐഫോണുകള്‍ നല്‍കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ വാഗ്ദാനം ചെയ്‍തിരുന്നത്. ഇത് കണ്ട് മെസേജ് വഴി ബന്ധപ്പെട്ട യുവതിയില്‍ നിന്ന് പ്രതി 60,000 ദിര്‍ഹം വാങ്ങി. ഫോണുകള്‍ അയച്ചു കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ‍ഒന്നും ലഭിക്കാതെ വന്നതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയുമായി തനിക്ക് യാതൊരു മുന്‍പരിചയവുമില്ലായിരുന്നുവെന്നും പരസ്യം കണ്ടിട്ട് മാത്രമാണ് പണം നല്‍കിയതെന്നും പരാതിയില്‍ അറിയിച്ചിരുന്നു. തന്റെ ബാങ്ക് അക്കൗണ്ട് മരിവിപ്പിക്കപ്പെട്ടതു കൊണ്ട് പണം തിരികെ നല്‍കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. കേസ് പരിഗണിച്ച കോടതി, പ്രതിക്ക് ഒരു മാസം ജയില്‍ ശിക്ഷയും 60,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് കോടതി ഉത്തരവ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!