രണ്ടു മിനിറ്റിനിടെ എംബപെയ്ക്ക് ഇരട്ടഗോൾ; നിശ്ചിത സമയത്ത് സമാസമം, ഇനി എക്സ്ട്രാ ടൈം – ലൈവ്
ണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്‌ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചൽ ഡി മരിയയുടെ മികവിലാണ് അർജന്റീന ആദ്യപകുതിയിൽ ലീഡു നേടിയത്. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയുമാണ് മരിയ തിളങ്ങിയത്. ഇരട്ടഗോളോടെ, മെസ്സിയെ മറികടന്ന് ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാർക്കുള്ള പോരാട്ടത്തിൽ ഏഴു ഗോളുമായി എംബപെ മുന്നിലെത്തി.
ലോകകപ്പ് ഫൈനലിനു മുൻപ് പ്രചരിച്ച സകല അഭ്യൂഹങ്ങൾക്കും വിടനൽകി സമ്പൂർണ ടീമിനെയാണ് നിർണായക മത്സരത്തിൽ ഇരു ടീമുകളും കളത്തിലിറക്കുന്നത്. പനി മൂലം മൊറോക്കോയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ കളത്തിലിറങ്ങാതിരുന്ന അഡ്രിയാൻ റാബിയോ, ഉപമെകാനോ തുടങ്ങിയവരെല്ലാം ഫ്രാൻസിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചു.
സെമിയിൽ കളിച്ച ടീമിൽനിന്ന് യൂസഫ് ഫൊഫാന, ഇബ്രാഹിമ കൊനാട്ടെ എന്നിവർ പകരക്കാരുടെ ബെഞ്ചിലേക്കു മാറി. കായികക്ഷമതയുടെ കാര്യത്തിൽ സംശയങ്ങൾ ഉയർന്ന ഒളിവർ ജിറൂദും റാഫേൽ വരാനും ഉൾപ്പെടെയുള്ളവർ ഫ്രഞ്ച് നിരയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇതാദ്യമായി അർജന്റീനയുടെ ആദ്യ ഇലവനിലേക്ക് എയ്ഞ്ചർ ഡി മരിയ തിരിച്ചെത്തി. സസ്പെൻഷനു ശേഷം തിരിച്ചെത്തിയ മാർക്കോസ് അക്യൂനയ്ക്കു പകരം ടഗ്ലിയാഫിക്കോയെ പരിശീലകൻ ലയണൽ സ്കലോനി നിലനിർത്തിയത് ശ്രദ്ധേയം. രണ്ടു മിനിറ്റിനിടെ എംബപെയ്ക്ക് ഇരട്ടഗോൾ; നിശ്ചിത സമയത്ത് സമാസമം.
ഇനി എക്സ്ട്രാ ടൈം തത്സമയം കാണാം