കനത്ത ആക്രമണവും, പ്രത്യാക്രമണവും; ലോകകപ്പ് ഫൈനൽ യുട്യൂബ് ലൈവ് കാണാം

അറബ് മണ്ണിൽ വിരുന്നൊരുക്കിയ ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനൽ ആരംഭിച്ചു. beIN സ്പോട്സ് യൂട്യൂബ് വഴി തത്സമയ സംപ്രേഷണം ആരംഭിച്ചു.

തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ് അർജൻ്റീനയും ഫ്രാൻസും കാഴ്ചവെക്കുന്നത്.

 

 

 

അര്‍ജന്റീന ടീമില്‍ ഒരു മാറ്റമാണുള്ളത്. പരെഡെസിന് പകരം ഏയ്ഞ്ജല്‍ ഡി മരിയ ടീമിലിടം നേടി. അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയില്‍ പന്തുതട്ടും. ഫ്രാന്‍സും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി.

ഇരുടീമുകളും മൂന്നാം ലോകകിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share