ലോകകപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വൻ ഒഴുക്ക് – വീഡിയോ
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാൻ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകി തുടങ്ങി. സ്റ്റേഡിയത്തിലേക്കുള്ള മെട്രോ ട്രെയിനിൽ ആരവങ്ങൾ മുഴക്കിയാണ് അർജൻ്റീന ആരാധകർ സ്റ്റേഡിയത്തിലേക്ക് പോകുന്നത്. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഡിയത്തിലേക്ക് പോകുന്ന സമയത്തും ആരാധകരുടെ ആഹ്ലാദം കാണാം.
Argentinian supporters singing while on their way to the Argentina vs France finals at the Lusail Stadium
📹Shaji Kayamkulam#FIFAWorldCupQatar2022 #FIFAWorldCup #WorldCup2022 #Qatar2022 pic.twitter.com/ZhfseAu0jS
— Gulf-Times (@GulfTimes_QATAR) December 18, 2022
അർജൻ്റീന ആരാധകർ മെട്രോ ട്രെയിനിൽ സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നു
ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.
രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. ഫൈനല്‍ മത്സരം അവസാനിച്ചാല്‍ അര്‍ജന്റീനയുടേയോ ഫ്രാന്‍സിന്റെയോ അക്കൗണ്ടുകളിലാണ് ഈ പണമെത്തുക. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യണ്‍ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും.
A large number of football fans, mostly Argentinian supporters, cheer as they leave the Lusail metro station
📹 Joey Aguilar#FIFAWorldCupQatar2022 #FIFAWorldCup #WorldCup2022 #Qatar2022 #Qatar pic.twitter.com/Af5unsQg9P
— Gulf-Times (@GulfTimes_QATAR) December 18, 2022
മെട്രോ സ്റ്റേഷനിൽ നിന്നും ഫൈനൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്കുളള ആരാധകരുടെ പ്രവാഹം
ക്വാര്‍ട്ടറിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ 17 മില്ല്യണ്‍ ഡോളറു(140 കോടി രൂപ) മായാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കളിച്ച സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്എ എന്നീ ടീമുകള്‍ക്ക് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതം ലഭിച്ചു.
ഖത്തര്‍, ഇക്വഡോര്‍, മെക്‌സിക്കോ, വെയ്ല്‍സ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, ഘാന, യുറഗ്വായ്, സെര്‍ബിയ, കാമറൂണ്‍, ഇറാന്‍ എന്നീ ടീമുകള്‍ സ്വന്തമാക്കിയത് ഒമ്പത് മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ. ഈ ടീമുകള്‍ക്കൊന്നും ഗ്രൂപ്പ് ഘട്ടം കടയ്ക്കാനായിരുന്നില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക