പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായ കർണാടക മംഗളൂരു സ്വദേശി അബ്ദുല്‍ ഗഫൂര്‍ (62) നിര്യാതനായി. നാലു ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായി അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

30 വർഷമായി നജ്‌റാനിലുള്ള ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സാമുഹിക, ജീവകാരുണ്യ പ്രവർത്ത രംഗത്ത് വളരെ സജീവമായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും മകളുമുണ്ട്.

ബഹ്റൈനിൽ  ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൾ നജ്റാനിലെത്തിയിട്ടുണ്ട്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്റാനിൽ മറവുചെയ്യുമെന്ന് ബന്ധുക്കളും വെൽഫെയർ കമ്മിറ്റി അംഗം അനിൽ രാമചന്ദ്രനും അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share