സന്ദർശക വിസ പുതുക്കുന്നതിന് ചെലവേറുന്നു; നെട്ടോട്ടമോടി പ്രവാസികൾ

യുഎഇയിൽ സന്ദർശക വീസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം നിലവിൽ വന്നതോടെ വീസ മാറ്റത്തിനായി ജനങ്ങൾ നെട്ടോട്ടത്തിൽ.  അയൽ രാജ്യങ്ങളിലേക്കു പോകുന്നതിനുള്ള നിരക്കും തിരക്കും വർധിച്ചത് സാധാരണക്കാരെ വെട്ടിലാക്കി. ബസിൽ ടിക്കറ്റ് കിട്ടാനില്ല. വിമാന ടിക്കറ്റിനും വൻ നിരക്ക്.  സൌദിയിലും സമാന സാഹചര്യമാണുള്ളത്.

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാർക്ക് രാജ്യം വിടാതെ തന്നെ വീസ മാറാനുള്ള സൗകര്യം കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതോടെ വീസാ കാലാവധി തീരാറായവർ രാജ്യം വിടാൻ നിർബന്ധിതരായി. ഇവർ മാതൃ രാജ്യത്തേക്കോ അയൽ രാജ്യങ്ങളിലേക്കു പോയി പുതിയ വീസയിൽ തിരിച്ചുവരികയാണ് വേണ്ടത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കൂടിയതിനാൽ ബസിൽ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന  ഒമാനിലേക്കാണ് ഭൂരിഭാഗം പേരും പോകുന്നത്.

എന്നാൽ യാത്രക്കാരുടെ തിരക്കു മൂലം ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവർ ഏറെയാണ്. ട്രാവൽ, ടൂറിസം കമ്പനികളുടെ നേതൃത്വത്തിലുള്ള ചാർട്ടർ ബസ് പാക്കേജാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.  ഇരു വശത്തേക്കുമുള്ള ബസ് ടിക്കറ്റ്, വീസ, ഒമാനിൽ തങ്ങാനുള്ള സൗകര്യം, എക്സിറ്റ് ഫീസ് ഉൾപ്പെടെ 950 ദിർഹം വരെ ഈടാക്കുന്നു. നേരത്തെ 750 ദിർഹമായിരുന്നു. യാത്ര വിമാനത്തിലാണെങ്കിൽ ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ 1200 ദിർഹം നൽകണം. വൻ തുക നൽകി വിമാനത്തിൽ പോകാൻ സാധിക്കാത്തവർ ബസിനെ ആശ്രയിക്കുന്നു.

വീസ കാലാവധി തീരാറായവർ ബസിൽ ടിക്കറ്റു കിട്ടാതെ വരുമ്പോൾ അവസാന നിമിഷം വിമാനത്തിൽ തന്നെ പോകാൻ നിർബന്ധിതരാകുന്നുണ്ട്.സ്വന്തമോ പരിചയക്കാരുടെയോ വാഹനമോടിച്ച് ഒമാനിലേക്കു പോകുന്നവരും ഏറെ.

അല്ലാത്തവർ ഒമാനിൽനിന്നുള്ള പബ്ലിക് ട്രാൻസ്പോർട്ടിനെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ പോകുന്നവർ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അടുത്ത് താമസിച്ച് വീസ എടുത്ത് തിരിച്ചുവരുന്നു. അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ വീസ ലഭിക്കാനും കാലതാമസം നേരിടുന്നു.

അതിർത്തി കടന്ന ശേഷം മാത്രമേ വീസ അപേക്ഷിക്കാനാകൂ. വീസ കിട്ടുന്നതുവരെ ഒമാനിലെ ഹോട്ടലിൽ തങ്ങുന്നതിന് ദിവസത്തിൽ 100 ദിർഹം വീതം അധികം നൽകേണ്ടിവരും.യുഎഇയിൽനിന്ന് ഒമാനിലേക്ക് ദിവസേന 7 സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. തിരക്കു കൂടിയതോടെ 15 ആക്കി വർധിപ്പിച്ചിട്ടും സീറ്റില്ലാത്ത അവസ്ഥയാണ്. നാളെ മുതൽ ദുബായിൽനിന്ന് കൂടുതൽ വിമാന സർവീസ് ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

 

ബസ് സമയം

ദുബായ്–മസ്കത്ത്

∙രാവിലെ 7,

∙വൈകിട്ട് 3,

∙രാത്രി 10

മസ്കത്ത്–ദുബായ്

∙രാവിലെ 6,

∙വൈകിട്ട് 3,

∙രാത്രി 9.30

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

——————————————————————————————————————————————-

നേരായ വഴിയില്‍ സൗദി വിസിറ്റ് വിസകള്‍ പുതുക്കാം

ഒരാൾക്ക് 🇧🇭വിസയും ബഹ്‌റൈൻ യാത്രാ സൗകര്യവും ഉള്‍പ്പടെ 400 റിയാൽ മാത്രം

സഊദി ഫാമിലി വിസിറ്റ് പുതുക്കാൻ FAB TRAVELS 

അൽ ഖോബാറിൽ നിന്ന് SUV കാറിൽ ബഹ്‌റൈനിൽ കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ അൽ ഖോബാറിൽ തന്നെ തിരിച്ചെത്തിക്കുന്നു

1 ആൾക്ക് 400
2 പേർക്ക് 700
3 പേർക്ക് 900
4 പേർക്ക് 1100
5 പേർക്ക് 1300
ബഹ്‌റൈൻ വിസ തയ്യാറാക്കാൻ പാസ്പോര്ട്ടും സൗദി വിസ കോപ്പിയും മുന്‍കൂട്ടി അയച്ചു നല്‍കേണ്ടതാണ്.

🚕 TAXI സൗകര്യം ആവശ്യമുള്ളവർക്ക്
അതും ലഭ്യമാണ് 200 riyal മാത്രം❗( sharing for family) http://wa.me/+966550639103
കൂടുതൽ വിവരങ്ങൾക്ക്:

FAB TRAVELS
Contact : – 📞📲
Call :- 0550639103
http://wa.me/+966550639103

പേയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം

 

Share
error: Content is protected !!