കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെൺകുട്ടി വൈറലാകുന്നു-വീഡിയോ
ഇര കണ്ണുകൾക്കും കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാണുന്നവരുടെ കരളലിയിപ്പിക്കുന്ന വീഡിയോ മുംബൈയിലെ മീരാ റോഡിൽ നിന്നുള്ളതാണ്.
സ്‌കൂൾ യൂണിഫോം ധരിച്ച ഒരു കൊച്ചു പെൺകുട്ടി കാഴ്ച വൈകല്യമുള്ള മാതാപിതാക്കളോടൊപ്പം ഇരിക്കുന്നത് കാണാം. റോഡരികിലെ ചെറു ഭക്ഷണശാലയുടെ പുറത്ത് ഇരുന്ന് അവർ ലഘുഭക്ഷണം കഴിക്കുന്നു. മതാപിതാക്കൾക്കാവശ്യമായ ഭക്ഷണം ആ കൊച്ചു പെണ്കുട്ടി അവർക്ക് നൽകുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം അവരെ വൃത്തിയാക്കാൻ സഹായിക്കുകയും ഭക്ഷണശാലയിൽ നിന്ന് പുറത്തേക്ക് നയിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സ്കൂൾ ബാഗും തോളിലിട്ട്, മതാപിതാക്കൾക്ക് വഴി കാണിച്ച് കൊണ്ട് ആ കൊച്ചു കുട്ടി പോകുന്നത് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.
എല്ലാ ദിവസവും ഇവർ ഈ കടയിലേക്ക് വരുന്നതായി താൻ കാണാറുണ്ടെന്ന് മീരാ റോഡിലുള്ള മൗലി വഡെ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കൾ അന്ധരാണ്. പക്ഷേ അവളുടെ കണ്ണുകളിലൂടെ മാതാപിതാക്കൾ ലോകത്തെ കാണുന്നുവെന്നും മൗലി വഡെ പറഞ്ഞു.
ഈ കൊച്ചു പെൺകുട്ടി ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ‘നിങ്ങളുടെ മാതാപിതാക്കളേക്കാൾ നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല, അതിനാൽ അവർ നിങ്ങളെ വിട്ടുപോകുന്നതിന് മുമ്പ് അവരെ പരിപാലിക്കുക,’ വീഡിയോ പങ്കിട്ടുകൊണ്ട് ഇന്ദുൽക്കർ എഴുതി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
This video of a little girl taking care of her visually-impaired parents will make you cry pic.twitter.com/mLjNbu25gt
— Malayalam News Desk (@MalayalamDesk) December 14, 2022