സാമ്പത്തിക ചിലവില്ലാതെ കേടായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കാം; അബ്ഷർ വഴി ലളിതമായ നടപടിക്രമങ്ങൾ

സൗദിയിൽ കേടായതോ, പഴകിയതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ സ്വന്തം പേരിൽ നിന്നും സാമ്പത്തിക ബാധ്യതകളില്ലാതെ ഒഴിവാക്കുന്നതിനുള്ള സമയപരിധി പ്രയോജനപ്പെടുത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വീണ്ടും ഓർമിപ്പിച്ചു.  

“അബ്ഷർ” പ്ലാറ്റ്ഫോം വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ സാമ്പത്തിക ബാധ്യതയില്ലാതെ വാഹനങ്ങൾ സ്വന്തം പേരിൽ നിന്ന് ഒഴിവാക്കാനുള്ള സമയപരിധി 2023 മാർച്ച് 1-ന് അവസാനിക്കും. ഈ കാലയലവിനുള്ളിൽ സ്വന്തം പേരിലുള്ള ആവശ്യമില്ലാത്ത വാഹനങ്ങൾ പേരിൽ നിന്ന് മാറ്റി ഉപേക്ഷിക്കാവുന്നതാണ്. 

വ്യക്തികളുടെ സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, പ്രൈവറ്റ് ഗതാഗത വാഹനം, പബ്ലിക് മിനിബസ്, പ്രൈവറ്റ് മിനിബസ്, ടാക്സി, പൊതുമരാമത്ത് വാഹനം, മോട്ടോർ സൈക്കിൾ” എന്നിവയാണ് ഇത്തരത്തിൽ ഉപേക്ഷിക്കാൻ അനുവാദമുള്ള വാഹനങ്ങൾ എന്നും ജനറൽ ട്രാഫിക് വിഭാഗം വിശദീകരിച്ചു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!