പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് ആരംഭിച്ചു; 22ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം
കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന് തുടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മുമ്പ് 2020 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന് കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്ട്രേഷന് നടത്തുന്നത്.
കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ഇപ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 2022 ഡിസംബര്‍ 22 ആണ് അവസാന തീയ്യതി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


