‘തണുത്ത് വിറച്ചും വിശന്നുമാണ് എല്ലാ ദിവസവും ഞങ്ങൾ കിടന്നുറങ്ങുന്നത്. ഞങ്ങളുടെ ഉപ്പയുണ്ടായിരുന്ന കാലത്ത് ഞങ്ങൾക്ക് സുഖമായിരുന്നു’ – രണ്ട് കുരുന്നകളുടെ ഹൃദയം തകർക്കുന്ന വാക്കുകളാണിത് – വീഡിയോ

“എല്ലാ രാത്രികളിലും ഞങ്ങൾ തണുപ്പ് സഹിച്ചും വിശന്നുമാണ് കിടന്നുറങ്ങുന്നത്. ഞങ്ങളുടെ ഉപ്പ ഉണ്ടായിരുന്ന കാലത്ത് ഞങ്ങൾക്ക് ചൂട് കിട്ടുമായിരുന്നു”. അനാഥരായ രണ്ട് സിറിയൻ ബാലികമാരുടെ കണ്ണുനീരിൽ കുതിർന്ന വാക്കുകളാണിത്.

സഹോദരിമാരാണിവർ. ഇവരുടെ പിതാവ് ജീവിച്ചിരിപ്പില്ല. പിതാവുണ്ടായിരുന്ന കാലത്ത് തണുപ്പും വിശപ്പും സഹിക്കേണ്ടി വന്നിരുന്നില്ലെന്ന് കണ്ണീരോടെ പറയുന്ന ഈ കുരുന്നുകളുടെ വാക്കുകൾ ഏതൊരു മനുഷ്യൻ്റെയും ഹൃദയം തകർക്കുന്നതാണ്.

അൽ അറബിയ ചാനൽ പുറത്ത് വിട്ട വീഡിയോയിലാണ് ഈ കുരുന്നു സഹോദരിമാരുടെ ദയനീയ അവസ്ഥ പുറത്ത് വരുന്നത്.  ചാനൽ പ്രതിനിധിയുമായുള്ള സംസാരമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

അങ്കിൽ,  ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ….. എല്ലാ ദിവസവും രാത്രി തണുത്ത് വിറച്ച് വിശപ്പ് സഹിക്കാനാകാതെയാണ് ഞങ്ങൾ……….സങ്കടം കൊണ്ട് ആ കുട്ടിയുടെ വാക്കുകൾ മുറിയുന്നു……

അൽപ സമയത്തിന് ശേഷം അവൾ വീണ്ടും തുടർന്നു.. ഞങ്ങൾക്ക് വിറകുകളില്ല…… ഞങ്ങളുടെ ഉപ്പ ഒരു രക്തസാക്ഷിയാണ്.

ഉപ്പ മരിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് വിറകുണ്ടായിരുന്നു. അത് കത്തിച്ച് ഉപ്പ ഞങ്ങൾക്ക് കൊടു തണുപ്പിൽ ചൂട് നൽകുമായിരുന്നു. ഉപ്പയുടെ കാലത്ത് ഞങ്ങൾക്ക് ചൂട് കിട്ടുമായിരുന്നു. പക്ഷേ ഇപ്പോൾ…….. ആ ബാലികയുടെ വാക്കുകൾ വീണ്ടും സങ്കടം കൊണ്ട് മുറിയുന്നു….. ഈ സമയത്തെല്ലാം അടുത്തിരുന്ന് അവളുടെ കുഞ്ഞ് സഹോദരിയും തങ്ങളുടെ ദയനീയാവസ്ഥ ഓർത്ത് കരയുകയാണ്.

ആ ബാലിക തുടർന്നു.  എല്ലാം വിധിയാണ്. ഉപ്പ ഞങ്ങളിൽ നിന്നും പോയി. ഇപ്പോൾ ഉപ്പ ഒരു സ്ഥലത്തും ഞങ്ങൾ മറ്റൊരു സ്ഥലത്തുമായി.

അങ്കിൾ, എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്…. ഉപ്പയുള്ള എല്ലാ മക്കളേയും പോലെ ഞങ്ങൾ എങ്ങിനെ ജീവിക്കും ?

അങ്കിൾ,  നിങ്ങളുടെ മകൻ ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാതെ ഉറങ്ങിയിട്ടുണ്ടോ ? ഒരു പ്രാവശ്യമെങ്കിലും അവന് തണുത്തിട്ടുണ്ടോ ? തീർച്ചായായും ഇല്ല. പക്ഷേ ഞങ്ങൾ എല്ലാ ദിവസവും ഇങ്ങിനെയാണ് കഴിയുന്നത്. എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്. ഉപ്പമാരുള്ള എല്ലാ കുട്ടികളും പുതച്ച് മൂടി സുഖമായി ഉറങ്ങുകയാണ്. സങ്കടം സഹിക്കാനാകാതെ ആ ബാലികയും അവളുടെ കുഞ്ഞു സഹോദരിയും വീണ്ടും കരയുന്നു…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സിറിയയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങിയതോടെ തണുപ്പ് സഹിക്കാനാകാതെയും വിശപ്പടക്കാൻ വഴിയില്ലാതെയും പ്രയാസപ്പെടുന്ന രണ്ട് കുട്ടികളുടെ ദയനീയാവസ്ഥ ജനങ്ങളിലേക്കെത്തിക്കുകയാണ് അൽ അറബിയ ചാനൽ.

 

വീഡിയോ കാണുക..

 

Share
error: Content is protected !!