സൗദിയിൽ വിദേശികളുടെ ലെവിയിലും വാറ്റിലും മാറ്റം വരുത്തുമോ? സൗദി ധനമന്ത്രി വിശദീകരിക്കുന്നു

സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയിരിക്കുന്ന ലെവിയും, മൂല്യവർധിത നികുതിയിലും മാറ്റം വരുത്താൻ ഉദ്ധേശിക്കുന്നില്ലന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022-ലെ മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിന് ശേഷം വിതരണം ചെയ്യുമെന്നും അൽ-ജദാൻ കൂട്ടിച്ചേർത്തു.

ഈ വർഷത്തെ മിച്ചത്തിന്റെ ഒരു ഭാഗവും കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്. SAMA യുടെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ വർദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

2022 ൽ ഞങ്ങൾ ഏകദേശം 30 ബില്യൺ റിയാൽ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചു, 2023 ലും 2024 ലും പ്രധാന പദ്ധതികൾക്കായി ഞങ്ങൾ സമാനമായ തുക ചെലവഴിക്കുന്നത് തുടരും.

സ്വകാര്യമേഖലയുടെ നികുതിഭാരം 16.8% ആണെന്നും അത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും അൽ-ജദാൻ ചൂണ്ടിക്കാട്ടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!