സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. റിയാദ് – മദീന ഹൈവേയിൽ വെച്ചുണ്ടായ അപകടത്തിലാണ് മലയാളിക്ക് ജീവൻ നഷ്ടമായത്. കോഴിക്കോട് കൊടുവള്ളിയിലെ കത്തറമ്മൽ സ്വദേശി കുരുടൻ ചാലിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. 64 വയസായിരുന്നു. റിയാദിൽ നിന്നും മദീനയിലേക്കുള്ള ഹൈവയിൽ റിയാദിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദുരെയുള്ള അൽ ഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

സംഭവം അറിഞ്ഞയുടൻ തന്നെ അൽ ഗാത്തിലേയും ഉനൈസയിലേയും കെഎംസിസി വെൽഫയർ വിംങ് പ്രവർത്തകർ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി കെഎംസിസി നേതാക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ…

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!