സൗദിയിൽ ബസ് അപകടത്തിൽപ്പെട്ടു നാല് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്‌

സൌദിയിലെ മഹായിൽ ബസ് അപകടത്തിൽപ്പെട്ടെ നാല് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റെഡ് ക്രസൻ്റ് വിഭാഗം അറിയിച്ചു. അപകടത്തിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. അസീർ ഗവർണറേറ്റും അസീർ മേഖലയിലെ അബഹ നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന അഖബത്ത് ഷാർ ചുരം റോഡിലാണ് അപകടമുണ്ടായത്. 

ഈ പാതയിലെ അവസാനത്തെ തുരങ്കത്തിന് മുമ്പായി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

 

 

അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടൻ തന്നെ റെഡ് ക്രസൻ്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആംബുലൻസ് സംഘങ്ങളുൾപ്പെടെ രക്ഷാ പ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി.

പരിക്കേറ്റവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്കും മഹായില്‍ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവും മരിച്ചവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!