റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സർവീസുകൾ ഞായറാഴ്ച മുതൽ നാലാം ടെർമിനലിലേക്ക് മാറ്റുന്നു
സൌദി അറേബ്യയിലെ റിയാദ് കിംങ് ഖാലിദ് എയർപോർട്ടിലെ രണ്ടാം ടെർമിനലിൽ നിന്നും നടത്തികൊണ്ടിരിക്കുന്ന സർവീസുകൾ ഞായറാഴ്ച (ഡിസം.4 ) മുതൽ മൂന്ന്, നാല് ടെർമിനലുകളിൽ നിന്നായിരിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബർ നാലിന് ഉച്ച മുതലാണ് പുതിയമാറ്റം പ്രാബല്യത്തിൽ വരിക.
ഞായറാഴ്ച മുതൽ സൗദി എയര്‍ലൈന്‍സിൻ്റെ അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നീ വിമാനങ്ങൾ നാലാം ടെർമിനലിൽ നിന്നായിരിക്കും സർവീസ് നടത്തുക.
ഡിസംബർ അഞ്ച് മുതൽ ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നാലാം ടെർമിനലിലേക്ക് മാറും.
ഡിസംബർ ആറ് ചൊവ്വാഴ്ച മുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നാലാം ടെർമിനലിലേക്ക് മാറുക.
നിലവിൽ മൂന്നാം ടെര്‍മിനലിൽ നിന്നും സർവീസ് നടത്തികൊണ്ടിരിക്കുന്ന അദീല്‍ സര്‍വീസുകള്‍ ഡിസംബർ ഏഴിന് ബുധനാഴ്ചയും, നാസ് എയറിൻ്റെ സര്‍വീസുകളും, സ്കൈ ടീം സര്‍വീസുകളും ഡിസംബർ എട്ടിന് വ്യാഴാഴ്ചയും മൂന്നാം ടെര്‍മിനലിലേക്ക് മാറുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക