സൗദിയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ മറിഞ്ഞ് വൻ അഗ്നിബാധ; ആറ് വാഹനങ്ങളിലേക്ക് തീ പടർന്നു-വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ ഇന്ധന ടാങ്കര്‍ മറിഞ്ഞു തീ പിടിച്ചു.  മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ടാങ്കറിന് ലീക്കുണ്ടാവുകയും പരിസരങ്ങളിലേക്ക് തീ പടരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആറ് വാഹനങ്ങളിലേക്ക് തീ പടർന്ന് പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കുകയും ടാങ്കറിലെ ചോര്‍ച്ച തടയുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

മറിഞ്ഞ ഇന്ധന ടാങ്കറില്‍ തീ ആളിപ്പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

 

Share