സൗദിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സൗദിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് സ്വദേശി മാനിപുരം അടിമാറിക്കര എ.കെ ഇസ്മയിൽ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. ജിദ്ദയിലെ അല്‍ സാമറില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ അല്‍ സാമറിന്‍റെ രൂപീകരണം മുതല്‍ മെമ്പര്‍ ആയിരുന്നു.
ഭാര്യ :ഹഫ്സത്ത്. മക്കൾ : ഇഹ്തി ഷാം, മുഹമ്മദ് ജവാദ്, ഇൻഷ മറിയം.
സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ കുട്ടി,(അടിമാറിക്കര )കദീജ, പാത്തുട്ടി, സബിറ, തസ് ലീന.
ചോയിയോട് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ പള്ളിയിൽ ഖബറടക്കി.
Share
error: Content is protected !!