വെളുത്ത മുട്ടയും തവിട്ട് മുട്ടയും തമ്മില്‍ പോഷകമൂല്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ? സൌദി ഫുഡ് അതോറിറ്റിയുടെ മറുപടി
വെളുത്ത മുട്ടയും തവിട്ട് മുട്ടയും തമ്മില്‍ പോഷക മൂല്യത്തിൽ വ്യത്യാസമില്ലെന്ന് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു.
താപനില ഉയരുമ്പോൾ സൂക്ഷ്മാണുക്കൾ പെരുകുന്നത് ഒഴിവാക്കുന്നതിന്, റഫ്രിജറേറ്ററിനോ “ഫ്രീസറി”നോ പുറത്ത് രണ്ട് മണിക്കൂറിൽ കൂടുതൽ അസംസ്കൃത ചിക്കൻ വെക്കാന്‍ പാടില്ലെന്നും അതോറിറ്റി നിര്‍ദേശിച്ചു..
പോഷകാഹാര മൂല്യത്തിന്റെ കാര്യത്തിൽ വെള്ളയും തവിട്ടുനിറത്തിലുള്ള മുട്ടയും തമ്മിലുള്ള വ്യത്യാസങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റിനെക്കുറിച്ച് മറുപടി നല്‍കുകയായിരുന്നു അതോറിറ്റി.