സന്ദർശന വിസയിലെത്തുന്നവരിൽ ആർക്കൊക്കെ സൗദിയിൽ വാഹനമോടിക്കാം ? അവരുടെ ട്രാഫിക് പിഴകൾ അടക്കേണ്ടത് എങ്ങിനെ ? ട്രാഫിക് വിഭാഗത്തിൻ്റെ വിശദീകരണം

സൌദിയിൽ സന്ദർശക വിസയിലെത്തുന്ന ആൾക്ക്, സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ,  അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലെ ലൈസൻസോ ഉപയോഗിച്ച് ഒരു വർഷംവരെ വാഹനമോടിക്കുവാൻ അനുവാദമുണ്ട്. എന്നാൽ അതിന് മുമ്പ് ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടാൽ വാഹനമോടിക്കാൻ പാടില്ലെന്നും  ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

ഇങ്ങിനെ സന്ദർശന വിസയിലെത്തി വാഹനമോടിക്കുന്നവർ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയാൽ, അതിൻ്റെ പിഴ വാഹനത്തിന്റെ ഉടമയ്‌ക്കോ അവന്റെ അംഗീകൃത പ്രതിനിധിക്കോ ചുമത്തുന്നതാണ്. എന്നാൽ വാഹനത്തിന് സുരക്ഷാ, ഗതാഗത നിയന്ത്രണങ്ങളുണ്ടാകില്ലെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

സന്ദർശന വിസയിലെത്തുന്നവർക്ക്, അന്തർദ്ദേശീയ അല്ലെങ്കിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് സൌദിയിൽ എത്രത്തോളം വാഹനമോടിക്കാം എന്നതിനെക്കുറിച്ചും, അത് മൂലമുണ്ടാകുന്ന ട്രാഫിക് പിഴകൾ അടക്കേണ്ടത് എങ്ങിനെയെന്നതിനെ കുറിച്ചുമുള്ള അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കുറഞ്ഞ ചെലവിൽ സൗദിയിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും. കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര. ഇപ്പോൾ 90 ദിവസത്തെ ഉംറ വിസയും ലഭ്യമാണ്

 

കൂടുതൽ വിവരങ്ങൾക്ക്👇

📞0502869786

http://wa.me/+966502869786

പെയ്മെൻ്റ് *യാത്ര കഴിഞ്ഞതിനു ശേഷം*.

Share
error: Content is protected !!