കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ന്, വോട്ടെണ്ണൽ മേയ് 4

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നു. വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പുറത്തുവിടുന്നത്.

സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ട്. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 2.70 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 1.31 കോടി പുരുഷന്മാരും 1.38 കോടി സ്ത്രീകളും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. കന്നി വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 4.24 ലക്ഷം പേരാണ് ആദ്യമായി വോട്ട് ചെയ്യുന്നത്.

നൂറ് വയസ്സ് പൂർത്തിയായ 1571 പേരും 85 വയസ്സ് പിന്നിട്ട 2.04 ലക്ഷം പേരും പട്ടികയിലുണ്ട്. 2.43 ലക്ഷം പേർ ദിവ്യാംഗരാണ്.20നും 29നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 45 ലക്ഷമാണ്. 54110 സർവീസ് വോട്ടർമാരും ഉണ്ട്.

സംസ്ഥാനത്ത് ആകെ 30,471 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുംൿ നഗരമേഖലയിൽ 6,130 ബൂത്തുകളും ഗ്രാമീണ മേഖലയിൽ 24,341 ബൂത്തുകളും ഉണ്ടാകും. ഒരു ബൂത്തിൽ ശരാശരി 885 വോട്ടർമാരാണുണ്ടാവുക. 790 മാതൃകാ ബൂത്തുകളും ഉണ്ട്. 379 ബൂത്തുകൾ പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്നവയാണ്. 31 ബൂത്തുകൾ ദിവ്യാംഗർ മാനേജ് ചെയ്യും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും.

പോളിംഗ് ബൂത്തുകളിൽ കുടിവെള്ളം, ടോയിലറ്റ്, വീൽച്ചെയർ കയറ്റുന്നതിനുള്ള റാംപ്, ഹെൽപ് ഡെസ്കുകൾ, വോട്ടർ ഫെസിലിറ്റേഷൻ സെൻറർ, മതിയായ വെളിച്ചം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി.

Share
error: Content is protected !!