അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; തീരുമാനം മരവിപ്പിച്ച് UAE സെൻട്രൽ ബാങ്ക്
ദുബായ്: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് അയ്യായിരം ദിര്‍ഹമാക്കി ഉയര്‍ത്താനുള്ള യുഎഇ-യിലെ ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. പ്രവാസികള്‍ അടക്കമുള്ള ലക്ഷണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നതാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടല്‍.
.
അയ്യായിരം ദിര്‍ഹം മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമയില്‍നിന്ന് മാസം 25 ദിര്‍ഹം മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനായിരുന്നു യുഎഇയിലെ വാണിജ്യബാങ്കുകളുടെ തീരുമാനം. പ്രതിമാസം പരമാവധി 106 ദിര്‍ഹംവരെ ഈടാക്കുന്ന വിധത്തിലാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. സര്‍വീസ് ചാര്‍ജ് ഒഴിവാക്കണമെങ്കില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുകയോ ക്രെഡിറ്റ് കാര്‍ഡോ ബാങ്ക് വായ്പയോ എടുക്കുകയോ ചെയ്യേണ്ടിയിരുന്നു.
.
എന്നാല്‍, തീരുമാനം നടപ്പാക്കരുതെന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കര്‍ശന നിര്‍ദേശം. മിനിമം ബാലന്‍സ് 3000 ദിര്‍ഹത്തില്‍നിന്ന് 5000 ദിര്‍ഹമാക്കി ഉയര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് പഠിക്കുമെന്നും ഇതിനുശേഷം മാത്രം തീരുമാനം നടപ്പാക്കിയാല്‍ മതിയെന്നുമാണ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം. മലയാളികള്‍ അടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു തീരുമാനം. ക്രെഡിറ്റ് കാര്‍ഡ് ലഭിക്കണമെങ്കില്‍ മാസം 5000 ദിര്‍ഹം ശമ്പളം വേണം. ഭൂരിഭാഗം പ്രവാസികള്‍ക്കും ഇതുണ്ടാകില്ല. സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടല്‍ സാധാരണക്കാരായ പ്രവാസികള്‍ക്കാണ് കൂടുതല്‍ ഗുണംചെയ്യുക.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക