കൊച്ചിയിൽ നിന്നും സൗദിയിലേക്ക് ഇൻഡി​ഗോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

ഇൻഡിഗോ കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങുന്നു. ജൂണ്‍ 15 മുതലാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുക. ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്തും. സൗദിയിലേക്കുളള യാത്രക്കാർക്കും പ്രവാസികൾക്കും സൗകര്യപ്രദമാകും ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍. ജിദ്ദ സർവീസുകൾ തീർത്ഥാടകർക്കും ആശ്വാസമാകും. നിലവിൽ ഇൻഡിഗോ നടത്തി വരുന്ന സർവീസുകൾ മാറ്റമില്ലാതെ തുടരും. അതിന് പുറമെയാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

കൊച്ചിയില്‍ നിന്ന് നിലവിൽ സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആയി ഉയരും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ജെറ്റ് എയര്‍വേയ്‌സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎ അനുമതി നൽകി

Share