കുവൈത്തിൽ ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഏഴ് പേർക്ക് ദാരുണാന്ത്യം, രണ്ട് മലയാളികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. ആറ് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരിച്ചതായാണ് വിവരം. അപകടത്തിൽ മറ്റു നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന. ബിനു മനോഹരൻ, സുരേന്ദ്രൻ, ഗുരചരൻ സിംങ് എന്നിവരാണ് ചികിത്സയിലുള്ളത്. മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ ജീവനക്കാരാണ്.

.

ഇന്ന് രാവിലെ കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാനിൻ്റെ പിറകിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാൻ പാലത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

.

Share
error: Content is protected !!