എണ്ണയിട്ട യന്ത്രംകണക്കെ മെസ്സിയെ കാക്കുന്ന മനുഷ്യന്‍; അമ്പരപ്പിക്കുന്ന വേഗവും കാഴ്ചയും – വീഡിയോ

ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. മെസ്സിയെ കാണുക, മെസ്സിയുടെ അടുത്തുനില്‍ക്കുക, സെല്‍ഫി തരപ്പെടുത്തുക എന്നതെല്ലാം ഏതൊരു ആരാധകന്റെയും സ്വപ്‌നമാണ്. അതുകൊണ്ടുതന്നെ മെസ്സി എത്തുന്ന ഇടങ്ങളെല്ലാം ജനസാന്ദ്രമാവുക സ്വാഭാവികമാണ്. ഇത് പലപ്പോഴും അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

.


.
ഇങ്ങനെയുള്ള കാര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനായി മെസ്സിക്ക് സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. പേര് യാസിന്‍ ഷ്യൂക്കോ. മെസ്സിയുടെ ഇടംവലം എന്നപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തി. മെസ്സിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടന്നാല്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കും ഇദ്ദേഹം. യാസിന്റെ ശ്രദ്ധയും കാഴ്ചപ്പാടും വേഗവും ദ്രുതഗതിയിലുള്ള പ്രതികരണവും വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.

.


.
നിരവധിപേര്‍ ഇതിനകം കണ്ടുകഴിഞ്ഞ വീഡിയോയില്‍ ആവേശഭരിതരായ ആരാധകരില്‍നിന്ന് മെസ്സിയെ രക്ഷിച്ചെടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. ഷ്യൂക്കോയുടെ ചെയ്യുന്ന ജോലിയിലെ പ്രൊഫഷണലിസവും കാര്യക്ഷമതയും വേണ്ടുവോളം നിറഞ്ഞുനില്‍ക്കുന്നതാണ് വീഡിയോ.

.

.

Share