YSR കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഇടിച്ചുനിരത്തി; പ്രതികാര നടപടിയെന്ന് ആരോപണം – വിഡിയോ

അമരാവതി: ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നിർമിക്കുന്ന കേന്ദ്ര കമ്മറ്റി ഓഫീസ് കെട്ടിടം സംസ്ഥാന സർക്കാർ പൊളിച്ചുമാറ്റി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) അധികാരം പിടിച്ചെടുത്തതിനു പിന്നാലെയാണ് നടപടി.

.

ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചത്. നിർമാണത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ശനിയാഴ്ച രാവിലെ 5.30-നാണ് മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉപയോ​ഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്. വലിയ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

.

കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വൈഎസ്ആർസിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി കോടതി പരി​ഗണിച്ചുകൊണ്ടിരിക്കെയാണ് സർക്കാർ നടപടി എന്നതാണ് ശ്രദ്ധേയം. നടപടിക്ക് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് വൈഎസ്ആർസിപി ആരോപോപിച്ചു. ടിഡിപി സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് പാർട്ടി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

2018-ൽ വൈ.എസ്. ജ​ഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രി ആയപ്പോൾ, അമരാവതിയിൽ ചന്ദ്രബാബു നായിഡു തുടങ്ങിവെച്ച നിർമാണ പ്രവർത്തനങ്ങൾ എല്ലാം അനധികൃതമാണെന്ന് ആരോപിച്ച് സർക്കാർ പൊളിച്ചുനീക്കിയിരുന്നു.

.

Share
error: Content is protected !!