ഓടിക്കൊണ്ടിരിക്കെ സ്കൂൾ വാനിൻ്റെ പിൻവാതിൽ സ്വമേധയാ തുറന്നു; രണ്ട് പെൺകുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു – വീഡിയോ

ഗുജറാത്തിലെ വഡോദരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ വാനിൽ നിന്ന് രണ്ട് പെൺകുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അൽപ സമയം മുമ്പാണ് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. അപകടത്തെ തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

.

ഓടിക്കൊണ്ടിരിക്കുന്ന വാനിൻ്റെ പിൻ വാതിലിലൂടെ പെൺകുട്ടികൾ പുറത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ നാട്ടുകാർ കുട്ടികളുടെ രക്ഷക്കായി ഓടിയെത്തന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികളുടെ പരിക്കുകൾ നിസാരമാണ്. വാനിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡോറിൻ്റെ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ അപകടം നടക്കുന്നതിൻ്റെ തൊട്ടു മുമ്പ് വാനിലേക്ക് കുട്ടികൾ കയറിയിരുന്നതായും, അതിന് ശേഷം ഡോർ ശരിയാംവിധം അടച്ചുവെന്ന് ഡ്രൈവർ ഉറപ്പാക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
.

.

Share