നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഇന്ത്യൻ ഉംറ തീർഥാടകക്ക് ജിദ്ദ വിമാനത്താവളത്തിൽ സുഖപ്രസവം

ഉംറ തീർഥാടകക്ക് ജിദ്ദ  വിമാനത്താവളത്തിൽ സുഖപ്രസവം. ഇന്ത്യയിൽ നിന്ന് ഉംറക്കെത്തിയ 31 കാരി കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായിരുന്നു. ഇവിടെ വെച്ച് യുവതിക്ക് പ്രവസവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വിമാനത്താവളത്തിിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ടീം യുവതിയെ ഏറ്റെടുത്തു.

.

തുടർന്ന് വിമാനത്താവളത്തിൽ വെച്ച് ഡ്യൂട്ടി ഡോക്ടര്‍ ഫവാസ് ആലമിന്റെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരായ വലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്‌നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘത്തിൻ്റെ പരിചരണത്തിൽ യുവതി സുഖമായി പ്രസവിച്ചു.

പ്രസവാനന്തരം യുവതിയേയും നവജാത ശിശുവിനേയും വിദഗ്ധ പരിചരണത്തിനായി ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.

.

വിമാനത്താവളത്തിലെ  ടെര്‍മിനലുകളില്‍ പ്രവർത്തിക്കുന്ന നാലു മെഡിക്കല്‍ സെന്ററുകള്‍ വഴി യാത്രക്കാർക്ക് മുഴുസമയവും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭിക്കുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് ഹെല്‍ത്ത് മോണിട്ടറിംഗ് വിഭാഗം അറിയിച്ചു.

.

 

Share
error: Content is protected !!